മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട മണ്ഡല പ്രചാരണമാണ് നടക്കുന്നത്. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് പ്രചാരണം ഏകോപിപ്പിക്കും. വിവിധ കണ്‍വന്‍ഷനുകളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. ന്ത്രിമാരും മറ്റു മുതിര്‍ന്ന നേതാക്കളും മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ടു തേടുകയാണ്. പ്രതിപക്ഷ നിരയും മുമ്പെങ്ങുമില്ലാത്ത പ്രചാരണം മണ്ഡലത്തില്‍ നടത്തുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും മണ്ഡലത്തില്‍ നിന്ന് മാറിയിട്ടില്ല. ഇടതു സര്‍ക്കാരിന്റെ നയവ്യതിയാനങ്ങളും വികസന മുരടിപ്പും ഉള്‍പ്പടെ വീടുകളില്‍ നേരിട്ടെത്തി നേതാക്കള്‍ വിശദീകരിക്കുന്നു. പ്രതിപക്ഷ എംഎല്‍എമാരും യൂത്ത് നേതാക്കളും മണ്ഡലത്തിലുണ്ട്. 25ഓടെ എല്ലാ ഘടകകക്ഷി നേതാക്കളും മണ്ഡലത്തില്‍ നേരിട്ടെത്തും.
തൃക്കാക്കര തെരഞ്ഞെടുപ്പിന് ഇനി എട്ട് നാൾ മാത്രം ബാക്കി; പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്
കൊച്ചി : തൃക്കാക്കരയിലെ വാശിയേറിയ ഉപതിരഞ്ഞെടുപ്പിന് ഇനി എട്ട് നാള്‍ ശേഷിക്കെ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. നൂറ് സീറ്റെന്ന ലക്ഷ്യമിട്ട് എണ്ണയിട്ട യന്ത്രംപോലെ എല്‍ഡിഎഫും സിറ്റിംഗ് സീറ്റിന് ഒരു പോറലുമേല്‍ക്കില്ലെന്ന ഉറപ്പോടെ യുഡിഎഫും വാശിയേറിയ പ്രചാരണമാണ് മണ്ഡലത്തില്‍ നടക്കുന്നത്. പ്രമുഖ നേതാക്കള്‍ ഇറങ്ങി ഓരോ വോട്ടറേയും നേരിട്ട്കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്‍ഡിഎഫ് പ്രചാരണത്തിന് കരുത്തേകാന്‍ ഇന്ന് മുതല്‍ 27വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലുണ്ടാകും.
0 Comments