banner

കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട് : കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടെയും മകൻ മുഹമ്മദ് നിജാസ് (8) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടം ഉണ്ടായത്. പെരിങ്ങൊളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

إرسال تعليق

0 تعليقات