banner

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്ന് മുതല്‍ 2022 ജനുവരി 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി മെയ് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.

ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ നേരിട്ടോ സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. 

നിശ്ചിത സമയപരിധി കഴിഞ്ഞ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അപേക്ഷിക്കാം.
കൂടാതെ രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1999 ഒക്ടോബര്‍ മുതല്‍ 2022 ജനുവരി വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും. www.eemployment.kerala.gov.in ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോംപേജില്‍ നല്‍കിയിട്ടുള്ള 'സ്‌പെഷ്യല്‍ റിന്യൂവല്‍' ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടും രജിസ്‌ട്രേഷന്‍ പുതുക്കാം.

Post a Comment

0 Comments