banner

കൊല്ലം തീരത്ത് അനുമതിയില്ലാതെ പ്രവേശിച്ചു; ഹോളണ്ട് സ്വദേശിയായ നീന്തല്‍താരം കസ്റ്റഡിയിൽ

കൊല്ലം തീരത്ത് അനുവാദമില്ലാതെ പ്രവേശിച്ച പ്രമുഖ വിദേശ നീന്തല്‍താരത്തെ പിടികൂടി കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ 19നാണ് ഇദ്ദേഹം കേരളത്തില്‍ കടല്‍ മാര്‍ഗ്ഗം എത്തിയത്.

ഇദ്ദേഹം യാത്ര ചെയ്തു വന്ന ചെറിയ പായ്കപ്പലും അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ടു. 47 കാരനായ ഹോളണ്ട് സ്വദേശി ജറോയിന്‍ എല്യൂട്ട് അനുവാദം കൂടാതെയാണ് തീരത്ത് പ്രവേശിച്ചതെന്നും എന്തിനാണ് ഇത്തരത്തിൽ നിയമവിരുദ്ധമായി തീരത്ത് എത്താനുള്ള കാരണം എന്നതിനെ സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമെ മനസ്സിലാവുകയുള്ളുവെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

Post a Comment

0 Comments