എങ്കിലും എംപ്ലോയ്മെന്റ് കാർഡ് ഉൾപ്പെടെ സർട്ടിഫിക്കറ്റുകളുടെ ചെറിയ പരിശോധന നടത്തിയശേഷം അവർ ഉണ്ണിരാജിനോട് ചോദിച്ചു. ”ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചത്?’ ‘ അതെ’ എന്ന് ഉണ്ണിയും പറഞ്ഞു. പിന്നാലെ ജോലിയെ കുറിച്ച് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ വിശദീകരിച്ചു. ‘ബ്രിട്ടീഷ് കാലത്തെയുള്ള സ്‌കാവഞ്ചർ എന്ന പോസ്റ്റാണിത്. പേരിന് മാറ്റമില്ലെങ്കിലും ആ തൊഴിൽ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴിൽ’.
കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. അവിടെ പത്തോളം ടോയ്ലറ്റ് കാണും. ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ പതിനൊന്ന് പേരിൽ ഒരാളാണ് ഉണ്ണി രാജ്. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരം തൊഴിലാണ്. പ്രമോഷൻ ലഭിച്ചാൽ സ്വീപ്പറും പിന്നെ അറ്റൻഡറും ഒക്കെയായിപ്പോകാൻ സാദ്ധ്യതയുണ്ട്. ജോലിയെ കുറിച്ച് വിശദീകരിച്ച ഇന്റർവ്യൂ ബോർഡ് അംഗങ്ങളോട് ഉണ്ണി രാജ് പറഞ്ഞ മറുപടി കരളലിയിപ്പിക്കുന്നതാണ്.
‘ഒരു ജോലി എന്നത് എന്റെ സ്വപ്‌നമാണ് സാർ. കുറച്ച് സമയത്തിന് മുൻപ് പുറത്ത് നിൽക്കുന്ന എല്ലാവരും എന്റെ കൂടെ സെൽഫിയെടുത്തു. അവർക്ക് ഞാൻ വിഐപി,. പക്ഷെ സ്ഥിരമായ തൊഴിലില്ലല്ലോ. സീരിയലിൽ നിന്നും അത്ര പണമൊന്നും ലഭിക്കില്ല. എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റാരെങ്കിലും ഈ തൊഴിൽ ചെയ്യും. പിന്നെ എനിക്ക് ചെയ്താലെന്താ’ ഉണ്ണി ചോദിച്ചു.
എന്തായാലും ഉണ്ണിയ്‌ക്ക് തന്നെ ആ തൊഴിൽ ലഭിച്ചു. ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിയിൽ ചേരും. ചേരും. ”ഭാഗ്യംകൊണ്ട് ലഭിച്ചു. ആത്മാർഥമായിത്തന്നെ ജോലി ചെയ്യും”എന്നാണ് ജോലി ലഭിച്ചതിന് പിന്നാലെ ഉണ്ണി പറഞ്ഞത്. ഇരുപത്തിയഞ്ചു വർഷത്തോളമായി കലോത്സവ വേദികൾക്കായി മോണോആക്റ്റ്, നാടകം, സ്‌കിറ്റ് പരിശീലകനായിരുന്നു ഉണ്ണിരാജ്. പിന്നീട് മറിമായം സീരിയലിലും ഒരുപിടി സിനിമകളിലും വേഷമിട്ടു.
0 Comments