വഴിയരികില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ജലീലിന്റെ വീട്ടിലേക്കും വിവരമറിയിച്ചശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരടക്കം ഒമ്പതുപേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പോലീസ് പിടിയിലുള്ളത്.
യഹ്യക്ക് മൊബൈല്‍ഫോണും സിം കാര്‍ഡും എടുത്തുകൊടുത്ത് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിന് കരുവാരകുണ്ട് കുട്ടത്തിയിലെ പുത്തന്‍പീടികയില്‍ നബീല്‍ (34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം പിലാക്കല്‍ അജ്മല്‍ എന്ന റോഷന് (23) എന്നിവരെ മലപ്പുറം ജില്ല പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരെയടക്കം അഞ്ചുപേര്‍ നേരത്തെ തന്നെ പോലീസ് പിടയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ ആക്കപ്പറമ്ബ് കോഴിക്കാട്ടില്‍ വീട്ടില്‍ അല്‍ത്താഫ് (31), ആക്കപ്പറമ്പ് കല്ലിടുമ്പ് ചോലക്കല്‍ വീട്ടില്‍ റഫീഖ് മുഹമ്മദ് മുസ്തഫ (മുത്തു-34), എടത്തനാട്ടുകര പാറക്കോട്ടുവീട്ടില്‍ അനസ് ബാബു (മണി-40), പൂന്താനം സ്വദേശി കോണികുഴിയില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ അലി (അലിമോന്-40), പൂന്താനം കൊണ്ടിപറമ്പ് പുത്തന്‍ പരിയാരത്ത് വീട്ടില്‍ മണികണ്ഠന് (ഉണ്ണി-38) എന്നിവരാണ് പോലീസ് പിടിയിലുള്ളത്.
യഹ്യയെ കൂടാതെ, അലിമോന്, അല്‍താഫ്, റഫീഖ് മുഹമ്മദ് മുസ്തഫ എന്നിവരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. മണികണ്ഠനും അനസ് ബാബുവും ഉള്‍പ്പെടെ അഞ്ചുപേര്‍ സംഘത്തെ സഹായിച്ചവരാണ്. അബ്ദുല്‍ ജലീല്‍ നാലു ദിവസം മാരകായുധങ്ങള്‍ കൊണ്ട് ക്രൂര പീഡനങ്ങള്‍ക്ക് ഇരയായെന്നും ശരീരമാസകലം മുറിവും പരിക്കുമേറ്റാണ് മരണമെന്നും പോലീസ് പറയുന്നു. ആക്കപ്പറമ്ബപിലെ മൈതാനം, പെരിന്തല്‍മണ്ണ ജൂബിലിയിലെ ഫ്ലാറ്റ്, പൂപ്പലത്തെ ഒരു വീട് എന്നിവിടങ്ങളില്‍ എത്തിച്ചാണ് ക്രൂരമായി മര്‍ദിച്ചത്.
മേയ് 15ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അബ്ദുല്‍ ജലീല്‍ ഭാര്യയെ വിളിച്ചെങ്കിലും പിന്നീട് വീട്ടിലെത്താതായതോടെ മേയ് 16ന് ഭാര്യയും കുടുംബവും അഗളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇടക്ക് ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടതിനാല്‍ പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. ഇയാളെ മര്‍ദിച്ച് അവശനാക്കി ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് കാര്യമായ അന്വേഷണം തുടങ്ങിയത്. കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ്.
0 Comments