അഭിഭാഷകന്റെ നിർദേശമനുസരിച്ചാണ് വന്നത്. ഒളിവിലായിരുന്നില്ല, ടൂൺ പോയതാണ്. മുദ്രവാക്യം വിളിക്കുമ്പോൾ മകനോടൊപ്പം ഉണ്ടായിരുന്നു. ഇതിന് മുമ്പും ഈ മുദ്രവാക്യം വിളിച്ചിട്ടുണ്ട്. സംഭവത്തിൽ തെറ്റില്ല. ഹിന്ദുമതത്തിനെയോ ക്രിസ്ത്യൻ മതത്തിനെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘ്പരിവാറിനെതിരെ മുഴക്കിയ മുദ്രവാക്യമാണ്. ഇതിൽ എന്താണ് പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ലെന്നും ഇയാൾ പറഞ്ഞു
വിദ്വേഷ മുദ്രവാക്യം മുഴക്കിയതിൽ തെറ്റില്ലെന്ന് കുട്ടിയുടെ പിതാവ്; മുമ്പും വിളിച്ചിട്ടുള്ളതാണെന്നും പ്രതികരണം
ആലപ്പുഴ വിദ്വേഷ മുദ്രവാക്യ കേസിൽ പ്രതികരിച്ച് കുട്ടിയുടെ പിതാവ് അസ്ജർ ലത്തീഫ്. സംഘ്പരിവാറിനെതിരെയാണ് മുദ്രവാക്യം മുഴക്കിയതെന്ന് ഇയാൾ അവകാശപ്പെടുന്നു. ചെയ്തതിൽ തെറ്റില്ല, മുമ്പും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണെന്നും ഇയാൾ പറഞ്ഞു
0 Comments