ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഓച്ചിറ ഭാഗത്തു നിന്നും ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ വാഹനത്തിൽ എതിർ ദിശയിൽ നിന്ന് വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.
തുടർന്ന് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി അഫ്സലിന്റെ നില വഷളാകുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
0 Comments