banner

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരു.അനന്തപുരം : അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി പുത്തൻമണ്ണ് ലക്ഷംവീട്ടിൽ ബാബുവാണ് മരിച്ചത്. അഞ്ചുതെങ്ങിൽ നിന്ന് മൂന്ന് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയ പ്രിൻസ് എന്ന വള്ളമാണ് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 5.45നാണ് അപകടം നടന്നത്. 

വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. മറ്റ് രണ്ട് പേരും രക്ഷപ്പെട്ടു. ഇവരുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

അതേ സമയം സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ രം​ഗത്തെത്തി. 

ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷൻ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. 

Post a Comment

0 Comments