ചിറയിന്‍കീഴ് ചാവര്‍കോട് റിട്ട രജിസ്ട്രാര്‍ ആയിരുന്ന എം. പദ്മനാഭന്റെയും എം. കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24-നാണ് ജനനം. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദം നേടിയ സുധാകര പ്രസാദ് 1964ൽ കൊല്ലത്ത് സി വി പത്മരാജന്റെ ജൂനിയറായാണ് അഭിഭാഷകവൃത്തി ആരംഭിക്കുന്നത്.
തുടര്‍ന്ന് കേരള ഹൈക്കോടതിയിലേക്ക് പ്രമുഖ അഭിഭാഷകനായ സുബ്രഹ്മണ്യൻ പോറ്റിയുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. തുടർന്ന് സ്വതന്ത്ര അഭിഭാഷകനായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു.
0 Comments