അങ്ങനെ വായിച്ചു പഠിക്കുന്നവരെ ഇപ്പോള്‍ ആവശ്യമില്ല. തന്റെ പ്രസ്ഥാനത്തില്‍ പോലും അത് കുറഞ്ഞു വരികയാണെന്നും സുധാകരന്‍ പറഞ്ഞു. അധികാരത്തിലിരുന്ന് അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നവര്‍ മഹാന്‍മാരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാധ്യമപ്രവര്‍ത്തകന്‍ ജോയ് വര്‍ഗീസിന്റെ അനുസ്മരണ സമ്മേളനത്തിലെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
റോഡ് നിര്‍മ്മിക്കുന്നതും പൊളിച്ചുമാറ്റുന്നതും പൊതുമരാമത്ത് വകുപ്പാണെന്ന് മുന്‍മന്ത്രി ജി.സുധാകരൻ
ആലപ്പുഴ : പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി.സുധാകരന്‍. റോഡ് നിര്‍മ്മിക്കുന്നതും പൊളിച്ചുമാറ്റുന്നതും പൊതുമരാമത്ത് വകുപ്പാണെന്നായിരുന്നു സുധാകരന്റെ ആരോപണം. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്നും, താന്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ്.
0 تعليقات