banner

ലക്ഷങ്ങൾ ലോണെടുത്ത് നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്; കൊല്ലം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം : ലക്ഷങ്ങള്‍ ലോണെടുത്ത് നല്‍കാമെന്നുപറഞ്ഞ് കബളിപ്പിച്ച്‌ പണം തട്ടിയ കേസിലെ പ്രതി പോലീസിന്റെ പിടിയില്‍. ചിതറ കുശവൂര്‍ കൊട്ടാരംവിള വീട്ടില്‍ സുനില്‍ കുമാറിനെയാണ് (51) മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

ഉള്ളൂര്‍ സ്വദേശിയായ ശിവകുമാറിന് 35 ലക്ഷം ലോണ്‍ എടുത്ത് നല്‍കാമെന്ന് പറഞ്ഞ് പ്രാേസസിംഗ് ഫീസും സര്‍വീസ് ചാര്‍ജും കൈക്കലാക്കിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. ബ്ലൂ സ്റ്റാര്‍ ഫിനാന്‍സ് ആന്‍ഡ് മൈക്രോഫിനാന്‍സ് എന്ന സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടറെന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.
പോലീസ് തെരയുന്നതറിഞ്ഞ പ്രതി മൊബൈല്‍ നമ്പരുകള്‍ മാറ്റിമാറ്റി ഉപയോഗിച്ചെങ്കിലും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടില്‍ നിന്ന് പിടിയിലായത്. ഇയാള്‍ക്കെതിരെ ചിതറ പോലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ കള്ളനോട്ട് കേസിലെ പ്രതിയാണ്. മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ഹരിലാന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് സി.പി, സി.പി.ഒമാരായ രഞ്ജിത്ത്, സുനില്‍, ഷൈനു, സിവില്‍ പോലീസ് ഓഫീസര്‍ ബിമല്‍ മിത്ര എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments