ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയുള്ള പരിശീലന പദ്ധതികള്‍ക്ക് പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജി.ഐ.എസ്/ജി.പി.എസ് പരിശീലനപരിപാടിയില്‍ ബിടെക് സിവില്‍, ഡിപ്ലോമ സിവില്‍,ബി.എസ്.സി ബിരുദധാരികള്‍, ജോഗ്രഫി, ജിയോളജി ബിരുദധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
മൂന്ന് മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ്‌കീപ്പിംഗില്‍ എട്ടാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇരുപത് സീറ്റുകള്‍ വീതമാണ് ഉള്ളത്. കുടുംബത്തിന്റെ മൊത്ത വാര്‍ഷികവരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെ ഉള്ളവര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍,പട്ടികജാതി/പട്ടികവര്‍ഗ/ഒ.ബി.സി വിഭാഗത്തില്‍പെടുന്നവര്‍, കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടമായവര്‍, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാങ്കരുടെ അമ്മമാര്‍, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
തെരഞ്ഞെടുക്കപെടുന്നവര്‍ക്ക് ആറു മാസത്തേക്കുള്ള താമസം, പഠനം, ഭക്ഷണം എന്നിവ ഐ.ഐ.ഐ.സി ഒരുക്കും. മൊത്തം ഫീസിന്റെ 10 ശതമാനം തുക മാത്രം അടച്ചാല്‍ മതിയാകും. ഇതോടൊപ്പമുള്ള ജനറല്‍ വിഭാഗത്തിലെ സീറ്റുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ മുഴുവന്‍ ഫീസും അടയ്ക്കണം. അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് www.iiic.ac.in.അവസാനതീയതി മെയ് 16. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 8078980000.
0 Comments