banner

തെളിനീരൊഴുകും നവകേരളം; അവലോകന യോഗം ചേര്‍ന്നു


തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ജില്ലാ ക്യാമ്പയിന്‍ സെല്‍ അവലോകന യോഗം ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ ചെയ്യേണ്ട ചുമതലകളുടെ വിശദീകരണവും ചര്‍ച്ചയും നടന്നു. വാര്‍ഡ് തലത്തില്‍ മൂന്ന് ഘട്ടമായി നടക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഭാഗമായി ജലനടത്തം, മാലിന്യങ്ങളുടെ മാപ്പിംഗ്, ജലപരിശോധന എന്നിവയും ജലസഭയും നടന്നു വരികയാണ്. മെയ് 14, 15 തീയതികളില്‍ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തോടെ ആദ്യഘട്ടം സമാപിക്കും. രണ്ടാം ഘട്ടത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള പ്രോജക്ടുകള്‍, ഫണ്ട് കണ്ടെത്തല്‍ എന്നിവ നടക്കും. മൂന്നാം ഘട്ടമായി പ്രോജക്ടുകള്‍ നടപ്പിലാക്കും.

പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യുവജന സന്നദ്ധ സാമൂഹ്യ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ പരമാവധി ഉള്‍പ്പെടുത്താനും പദ്ധതിയുടെ പ്രചരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ടി. കെ. സയൂജ, ഹരിതകേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എസ്.ഐസക്, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ സൗമ്യഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് കോഓഡിനേറ്റര്‍ രതീഷ്‌കുമാര്‍, പ്രോഗാംഓഫീസര്‍ എ.ഷാനവാസ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായതൊടിയൂര്‍ രാധാകൃഷ്ണന്‍, ആശാ ദാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments