banner

ജനനേന്ദ്രിയം മുറിച്ച കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ നിയമോപദേശം നൽകി

തിരുവനന്തപുരം : ഏറെ വിവാദം സൃഷ്ടിച്ച ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. രണ്ടു കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് നിയമോപദേശം. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗംഗേശാനന്ദക്കെതിരെ കുറ്റപത്രം നല്‍കും. ഗംഗേ ശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിക്കും സുഹ്യത്ത് അയ്യപ്പദാസിനുമെതിരെയും കുറ്റപത്രം നല്‍കും.

അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി പ്രശാന്തനാണ് നിയമോപദേശം കിട്ടിയത്. കുറ്റപത്രം വൈകാതെ ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറും. പെണ്‍കുട്ടിയുടെ ആദ്യമൊഴിയും രഹസ്യ മൊഴിയും അനുസരിച്ച്‌ പോലീസിന് മുന്നോട്ടു പോകാമെന്നാണ് നിയമോപദേശം. ഗംഗേശാനന്ദ പീഡിപ്പിച്ചുവെന്ന് മൊഴി നല്‍കിയ പെണ്‍കുട്ടി പിന്നിട് മൊഴിമാറ്റിയിരുന്നു.

إرسال تعليق

0 تعليقات