തന്നെയും തന്റെ യാത്രക്കാരെയും ചൂടിൽ നിന്ന് രക്ഷിക്കാൻ വേണ്ടി അദ്ദേഹം ചെയ്തത് വേറെയൊന്നുമല്ല. ഓട്ടോറിക്ഷയുടെ മേൽഭാഗത്ത് ഒരു ചെറിയ തോട്ടം തന്നെ പണിതു. 48 കാരനായ മഹേന്ദ്രകുമാറാണ് തന്നെയും തന്റെ യാത്രക്കാരെയും തണുപ്പിക്കാൻ ഈ നൂതനമായ ആശയം കൊണ്ടുവന്നത്. 20 ലധികം വ്യത്യസ്ത ചെടികളും പച്ചക്കറികളും ഈ ഓട്ടോത്തോട്ടത്തിലുണ്ട്
ചീര, തക്കാളി, തിന തുടങ്ങിയ വിളകളും ഓട്ടോയ്ക്കുമുകളിൽ നട്ടുപിടിപ്പിക്കാനും അദ്ദേഹം മറന്നില്ല. ഓട്ടോയുടെ മുകളിൽ ആദ്യം പായവിരിക്കുകയും അതിന് മുകളിൽ ചാക്ക് വിരിച്ച് മണ്ണ് നിറച്ചാണ് ചെടികൾ നട്ടുവളർത്തിയത്. ദിവസവും രണ്ടുതവണ നനയ്ക്കുകയും ചെയ്യുന്നുണ്ട്.
തോട്ടമുണ്ടാകാൻ കുമാർ ആദ്യം മേൽക്കൂരയിൽ ഒരു പായ വിരിച്ചു. തുടർന്ന് ഒരു ചാക്കും അതിന് മുകളിൽ മണ്ണുമിട്ടു. എന്നിട്ട് അതിൽ ചെടികൾ നട്ടു. വഴിയരികിൽ നിന്ന് പുല്ലും സുഹൃത്തുക്കളിൽ നിന്നും, പരിചയക്കാരിൽ നിന്നും പച്ചക്കറി വിത്തുകളും അദ്ദേഹം സ്വരൂപിച്ചു. ചെടികളുടെ പച്ചപ്പും ആരോഗ്യവും നിലനിർത്താൻ ദിവസത്തിൽ രണ്ടുതവണ വരെ അദ്ദേഹം നനച്ചു കൊടുക്കുന്നു. ഇതിന് വലിയ അധ്വാനമൊന്നും ആവശ്യമില്ല എന്നദ്ദേഹം പറയുന്നു.
“ഏകദേശം രണ്ട് വർഷം മുമ്പ് വേനൽക്കാലത്താണ് എനിക്ക് ഈ ആശയം തോന്നിയത്. ഓട്ടോയുടെ മുകളിൽ കുറച്ച് ചെടികൾ വളർത്താൻ കഴിയുമെങ്കിൽ, അത് എന്റെ ഓട്ടോയെ തണുപ്പിക്കുകയും, എന്റെ യാത്രക്കാർക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുമെന്ന് ഞാൻ കരുതി.
ഇത് ഇപ്പോൾ ഒരു സ്വാഭാവിക എയർകണ്ടീഷണർ പോലെയാണ്. എന്റെ യാത്രക്കാർ വളരെ സന്തുഷ്ടരാണ്. എനിക്ക് ചിലർ 10-20 രൂപ അധികം നൽകും” കുമാർ പറഞ്ഞു.അതോടൊപ്പം, കുമാറിന്റെ ഈ പൂന്തോട്ടം കണ്ട് കൂടെയുള്ള ഡ്രൈവർമാരും ഇപ്പോൾ ചെടി നടുന്നതിന് ആവശ്യമായ ഉപദേശങ്ങൾ തേടുകയാണ്.
0 Comments