ഇക്കാര്യം ബാബുവിന്റെ അയല്‍വാസിയും സിപിഎം എരുവ കമ്മിറ്റി അംഗവുമായ ആര്‍.ഹരികുമാര്‍ കെഎസ്‌ഇബി ഓഫീസില്‍ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ കുടിശ്ശികയുടെ പേരില്‍ ഹരികുമാറിന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരുന്നു.
ഇതിനെതുടര്‍ന്ന് ഹരികുമാര്‍ കെഎസ്‌ഇബി ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞിത് വിവാദമായി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹരികുമാറിന്റെ ഒപ്പം ബാബുവും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഹരികുമാറിനെ സിപിഎം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. അതേസമയം തനിക്ക് വേണ്ടി ഇടപെട്ട ഹരികുമാറിന് പാര്‍ട്ടി നടപടി നേരിടേണ്ടി വന്നതിലുള്ള മനോവിഷമത്തിലാണ് നാരായണന്‍ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ ഓമന പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: മിഥുന്‍, ദിവ്യ.
0 Comments