Latest Posts

വിദ്വേഷ മുദ്രാവാക്യം: 'റാലിയില്‍ എന്തും വിളിച്ചുപറയാനാകില്ല'; നിർണായക ഇടപെടലുമായി ഹൈക്കോടതി

കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും വ്യക്തമാക്കി സംഘാടകര്‍ക്കെതിരേ ശക്തമായനടപടി വേണമെന്നും റാലിക്കെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി പള്ളുരുത്തി സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിയെ കണ്ടെത്താന്‍ ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘമെത്തിയെങ്കിലും പള്ളുരുത്തി തങ്ങള്‍ നഗറിലെ അവരുടെ വീട് അടച്ചിട്ടിരിക്കുകയാണ്. തറവാട്ടുവീട്ടിലും പരിശോധന നടത്തി.

മകനേയും പേരക്കുട്ടിയേയും കുറേ ദിവസമായി കാണാനില്ലെന്നാണ് ബന്ധു പോലീസിനോട് പറഞ്ഞത്. തങ്ങള്‍ നഗര്‍ സ്വദേശിയായ കുട്ടിയുടെ പിതാവ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നാണ് പോലീസിനു കിട്ടിയ വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തിലും ഇതേ കുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പുറത്തുവന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

0 Comments

Headline