പ്രവർത്തകരുടെ വീടുകളിൽ ചെന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പോപുലർ ഫ്രണ്ട് ആരോപിച്ചു. അതേസമയം കുട്ടിയെ കൊണ്ട് കൊലവിളി മുദ്രവാക്യം വിളിപ്പിച്ച കേസിൽ 18 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ സംഘാടകർ എന്ന നിലയിലാണ് അറസ്റ്റ്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് അറസ്റ്റ്
മുദ്രവാക്യം വിളിച്ചവർക്കെതിരെ മാത്രമല്ല, സംഘാടകർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.
0 Comments