banner

കൊല്ലത്ത് പരിചയമുള്ള പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

കൊല്ലം : പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ. തങ്കശ്ശേരി ബിഷപ്സ് ഹൗസിനു സമീപം ആൽവിൻ (19) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന പ്രതി രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്.

വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു സ്ഥിരീകരിച്ചു. തുടർന്നു പെൺകുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments