തിരുവനന്തപുരം : നെയ്യാറ്റിന്‍കര കാരക്കോണത്ത് 800 കിലോ ഗ്രാം അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരാണ് കേടായ മീന്‍ വിറ്റത്. കുന്നത്തുകാൽ പഞ്ചയത്തിൽ തമിഴ്നാട് കേരള അതിർത്തി പ്രദേശമായ കൂനൻ പനയിലാണ് റോഡരികിലായി അഴുകിയ മത്സ്യ കച്ചവടം നടന്നത്.
വീട്ടിൽ വാങ്ങി കൊണ്ടുപോയ മത്സ്യത്തിൽ നിന്നും പുഴുകൾ പുറത്തേക്ക് വരുന്നത് കണ്ടാണ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയപ്പോൾ ഏകദേശം ഒരു മാസം പഴക്കമുള്ള മത്സ്യമാണെന്നും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
തുടർന്ന് ആരോഗ്യ പ്രവർത്തകർ പഞ്ചായത്തിന് നോട്ടിസ് നൽകി. റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് പ്രദേശത്ത് മത്സ്യകച്ചവടം നടത്തി വരുന്നത്. ഇതിനെതിരെയും നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.
0 Comments