Latest Posts

തൃക്കാക്കരയിൽ കനത്ത പോളിംഗ് തുടരുന്നു; മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി

കൊച്ചി : തൃക്കാക്കരയില്‍ കനത്ത പോളിങ്. 11 മണിവരെ വരെ 30.3 % ആണ് പോളിങ്. മരോട്ടിച്ചോട് പോളിങ് ബൂത്തില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി.
ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി പകരം മറ്റൊരു പ്രിസൈഡിംഗ് ഓഫിസറെ ചുമതലപ്പെടുത്തി. വോട്ടുചെയ്യാനെത്തിയവരുടെ പരാതിയിലാണ് പൊലീസ് നടപടി. വര്‍ഗീസിനെതിരെ നടപടിയിലേക്ക് കടക്കും. വിഷയത്തില്‍ പൊലീസ് തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് കൈമാറും.

ഇപ്പോഴും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. വൈകിട്ട് ആറുവരെയാണ് പോളിങ്. അതിനിടയിൽ, തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജവീഡിയോക്കേസില്‍ പ്രധാനപ്രതി പിടിയില്‍. കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് അറസ്റ്റിലായത്. ഇയാളെ കോയമ്പത്തൂരില്‍ നിന്നാണ് തൃക്കാക്കരപൊലീസ് പിടികൂടിയത്.

0 Comments

Headline