ഒരുമനയൂർ വില്ല്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ ഓട് മേഞ്ഞ വീടാണണ് ഭാഗീകമായി തകർന്നത്. ചുമരുകൾ വിള്ളൽ വീണ് ഇടിഞ്ഞു. പട്ടികകൾ ഒടിഞ്ഞു ഓടുകൾ വീണു. ആർക്കും ആൾ അപായമില്ല. വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി. മഴയിൽ പുന്നയൂർക്കുളത്ത് മൂത്തേടത്ത് രവീന്ദ്രന്റെ വീടും തകർന്നു. പടിയം സംഗീത് ക്ലബ്ബിനു സമീപം എറവിൽ ചന്ദ്രന്റെ വീടാണ് മഴയിൽ തകർന്നു വീണത്. ആളപായമില്ല.
സംസ്ഥാനത്ത് പരക്കെ ഇന്ന് ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
0 Comments