banner

അനുമതിയില്ലാതെ റാലി നടത്തി; ജിഗ്നേഷ് മേവാനിക്ക് തടവുശിക്ഷ


ഗാന്ധിനഗര്‍ : ഗുജറാത്തിലെ എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് മൂന്നു മാസം തടവുശിക്ഷ. 1000 രൂപ പിഴയും അടയ്ക്കണം.

ഗുജറാത്തിലെ ഉനയിൽ ഗോവധം ആരോപിച്ച് 5 ദളിത് യുവാക്കളെ തല്ലിച്ചതച്ച സംഭവത്തിന്‍റെ വാർഷിക ദിനത്തില്‍ ബനസ്കന്ത ജില്ലയിലെ മെഹ്സാന മുതൽ ധനേറ വരെ പൊലീസ് അനുമതിയില്ലാതെ ആസാദി മാർച്ച് നടത്തിയ സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

2017ലായിരുന്നു സംഭവം. ജിഗ്നേഷ് മേവാനി ഉൾപ്പെടെ 10 പേരെയാണ് മെഹ്സാനയിലെ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. കേസിൽ ആകെ 12 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഒരാൾ മരിച്ചു. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്.

إرسال تعليق

0 تعليقات