banner

എസ്എൻഡിപി ബൈലോ പരിഷ്‌കരണം ഹൈക്കോടതി അനുവദിച്ചു; വെള്ളാപ്പള്ളിക്ക് തിരിച്ചടി

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി നൽകി എസ് എൻ ഡി പി യോഗം ബൈലോ പരിഷ്‌കരണം ഹൈക്കോടതി അനുവദിച്ചു. എസ് എൻ ഡി പി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജില്ലാ കോടതി ഉത്തരവ് നേരത്തെ സിംഗിൾ സ്‌റ്റേ ചെയ്തിരുന്നു. ഡിവിഷൻ ബെഞ്ച് ഈ സ്‌റ്റേ നീക്കി.

തുടക്കം മുതലെ ജനറൽ സെക്രട്ടറി പദവിയിലേക്ക് അധികാരം കേന്ദ്രീകരിച്ചുള്ള രീതിയാണ് എസ് എൻ ഡി പിക്കുള്ളത്. അതിൽ സമൂല മാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലിനാണ് ഹൈക്കോടതി തുടക്കമിട്ടത്. പ്രതിനിധി, വോട്ടിംഗ്, ജനറൽ സെക്രട്ടറിയുടെ അധികാര ദുർവിനിയോഗം എന്നിങ്ങനെ നിലവിലെ ഭരണഘടനയെ ചോദ്യം ചെയ്ത് 23 വർഷങ്ങൾക്ക് മുമ്പ് അഞ്ച് പേർ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്.

2009ൽ ജില്ലാ കോടതി വിധിക്കെതിരെ സിംഗിൾ ബെഞ്ചിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ സ്റ്റേ നേടി. ഇതിനെതിരെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
 

إرسال تعليق

0 تعليقات