തൃക്കരുവ : കരുവ പള്ളിമുക്കിൽ കൊല്ലം എം.എൽ.എ എം മുകേഷിൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിലാണ് എം. മുകേഷ് എം.എൽ.എ പുതുതായി നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിറിൻ്റെ സ്വീച്ച് ഓൺ കർമ്മം നിർവ്വഹിച്ച് നാടിന് സമർപ്പിച്ചത്. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ അജ്മീൻ എം. കരുവ, സി.പി.ഐ (എം) തൃക്കരുവ ലോക്കൽ സെക്രട്ടറി ബൈജു ജോസഫ് മറ്റ് രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
എം. മുകേഷ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും നിരവധി വികസനങ്ങളാണ് വാർഡിൽ ചെയ്യാൻ സാധിച്ചതെന്നും ആ വികസനങ്ങളുടെ തുടർച്ചയാണ് സ്റ്റേഡിയം വാർഡിൽ കാണുന്നതെന്നും അജ്മീൻ എം. കരുവ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
0 Comments