പെരുവണ്ണാമുഴി മരുതോങ്കരയില്‍ നിന്നുമാണ് ഇവരെ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തത്. വയനാട് അമ്പലവയലിലെ രണ്ട് മാസം മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ ഹോളീഡേ ഹോം സ്റ്റേയിലാണ് സംഭവം. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം, ഹോം സ്റ്റേയിലെ എട്ട് മൊബൈല്‍ ഫോണുകളും, കമ്പ്യൂട്ടര്‍ മോണിട്ടറും, അമ്പതിനായിരത്തോളം രൂപയും സംഘം മോഷ്ടിച്ചതായാണ് പരാതി.
ഹോം സ്റ്റേ കേന്ദ്രീകരിച്ച് യുവതിയെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച, ഹോം സ്റ്റേ നടത്തിപ്പുകാരായ നാലുപേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു. നൂല്‍പ്പുഴ സി.ഐ മുരുകന്‍, അമ്പലവയല്‍ സി.ഐ എലിസബത്ത്, പടിഞ്ഞാറത്തറ എസ്.ഐ ഇ.കെ. അബൂബക്കര്‍, അമ്പലവയല്‍ എസ്.ഐ ഷോബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
0 تعليقات