banner

മഴയില്‍ വീടുകള്‍ തകര്‍ന്നു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

കൊച്ചി : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊല്ലം ജില്ലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. കൊല്ലം താലൂക്കില്‍ രണ്ട് വീടുകളും പത്തനാപുരത്ത് ഒരു വീടുമാണ് തകര്‍ന്നത്. കനത്ത മഴയില്‍ നാദാപുരം കച്ചേരിയില്‍ വീട് തകര്‍ന്നു. കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.

മഴയ്ക്ക് ശമനമാകാഞ്ഞതോടെ വാഹന യാത്രക്കാരും വലഞ്ഞു. നിരത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ചിലയിടങ്ങളില്‍ ഗതാഗതക്കുരുക്കിന് കാരണമായി. കച്ചേരിപ്പടി, എംജി റോഡ്, എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇഴഞ്ഞു നീങ്ങിയത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വെള്ളത്തില്‍മുങ്ങിയതോടെ, ബസുകള്‍ സ്റ്റാന്‍ഡിന് പുറത്തു നിര്‍ത്തി യാത്രക്കാരെ കയറ്റി. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടറോഡുകളിലും വെള്ളത്തിലായി.

മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്, എം.ജി റോഡ് പരിസരം, കലൂര്‍ കത്രൃക്കടവ് റോഡ്, നോര്‍ത്ത് പരിസരം, എറണാകുളം കെഎസ്ആര്‍ടിസി, ബാനര്‍ജി റോഡ്, എസ്എ റോഡ്, മേനക ജംക്ഷന്‍, പരമാര റോഡ്, കലാഭവന്‍ റോഡ്, കലൂര്‍, പുല്ലേപ്പടി, സലിംരാജ റോഡ്, കടവന്ത്ര, പനമ്പിള്ളി തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

Post a Comment

0 Comments