banner

അസാനി ചുഴലിക്കാറ്റ്; കേരളത്തില്‍ അഞ്ച് ദിവസത്തോളം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അസാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കേരളത്തിലും മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് നാളെയോടെ
ആന്ധ്രാതീരത്തേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അഞ്ച് ദിവസത്തോളം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യ ബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മടങ്ങണം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments