banner

കൊട്ടാരക്കരയിൽ അമ്മുമ്മയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച ശേഷം ചെറുമകൻ സ്വർണമാല കവർന്നു

കൊട്ടാരക്കര : അമ്മുമ്മയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച ശേഷം യുവാവ് സ്വർണമാല കവർന്നു.
കൊട്ടാരക്കര കല്ലുവാതുക്കൽ വിപിൻഭവനത്തിൽ മേരി(85)ക്കാണ് ചെറുമകൻ്റെ ക്രൂരതയിൽ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ചെറുമകൻ ഇരുപത്തിരണ്ടു വയസ്സുകാരനായ അനു ഒളിവിലാണ്.

കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് സംഭവം. മേരി താമസിക്കുന്ന കുടുംബ വീട്ടിലേക്ക് എത്തിയ അനുവിന് മേരി ഊണ് വിളമ്പി നൽകുകയും സംസാരിച്ച് ഇരിക്കുകയും ആയിരുന്നു. ഊണ് കഴിച്ച ശേഷം അനു അമ്മുമ്മയുടെ കഴുത്തിൽ ധരിച്ചിരുന്ന സ്വർണമാലയിൽ പിടിച്ചത്. പ്രതിരോധിക്കാൻ ശ്രമിച്ച മേരിയെ സമീപത്തുണ്ടായിരുന്ന നിലവിളക്ക് കൊണ്ട് പ്രഹരിച്ച ശേഷം യുവാവ് സ്വർണമാലയുമായി കടന്നു കളയുകയായിരുന്നു.

സംഭവത്തിൽ കൈക്ക് സാരമായി പരിക്കേറ്റ മേരിയെ ബന്ധുക്കൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ മേരിയുടെ പരാതിയിൽ കേസെടുത്ത കൊട്ടാരക്കര പോലീസ് അനുവിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. രണ്ട് പവൻ വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടതെന്ന് മേരി നൽകിയ പരാതിയിൽ പറയുന്നു. 

Post a Comment

0 Comments