സംഭവത്തിൽ മാനസ പോലീസ് കേസെടുത്തു. ദിനേശ് കുശ്വാഹ എന്നയാളാണ് വയോധികനെ ആക്രമിച്ചത്. മർദ്ദിക്കുന്നതിനിടയിൽ ‘നിങ്ങളുടെ ഐഡന്റിറ്റി കാർഡ് കാണിക്കൂ’ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
അവശനായ വൃദ്ധനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇയാളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കുടുംബാംഗങ്ങൾ പോലീസിനെ സമീപിച്ച്, മൃതദേഹം തിരിച്ചറിഞ്ഞു. ഭൻവർലാൽ ജെയിൻ ഭിന്നശേഷിക്കാരനും ഓർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
0 تعليقات