banner

യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവം; രണ്ടു പേര്‍ പിടിയിൽ


മുംബൈ : യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ സഹോദരങ്ങളായ രണ്ടു പേര്‍ അറസ്റ്റില്‍. മുംബയ് ധാരാവി സ്വദേശികളായ അനില്‍ ചൈഹാന്‍,​ നീലേ‌ഷ് ചൗഹാന്‍ എന്നിവരാണ് മുംബൈ പോലീസിന്റെ പിടിയിലായത്. 

അടുത്തിടെയാണ് പ്രതികള്‍ ഇരുപതുകാരിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. വീട്ടില്‍ യുവതി ഒറ്റയ്‌ക്കിരുന്ന സമയം നോക്കിയാണ് യുവാക്കള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. വിവരം പുറത്തു പറയാതിരിക്കാനായി ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പകര്‍ത്തി. സംഭവം പുറത്തറിഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാല്‍ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. 

തുടര്‍ന്ന് യുവതിയുടെ വീടിന് സമീപത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചത്.

Post a Comment

0 Comments