banner

അടുക്കളയിലേക്ക്!; പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

തിരു.അനന്തപുരം : പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അൻപത് പൈസയാണ് വർദ്ധിപ്പിച്ചത്.  പതിനാലെ പോയിൻ്റ് രണ്ട് കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2357.50 രൂപ ആയി വില.

കഴിഞ്ഞാഴ്ചയും ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മേയ് ഏഴിന് 50 രൂപയായിരുന്നു വർദ്ധിപ്പിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 രൂപ 50 പൈസ വർദ്ധിപ്പിച്ചിരുന്നു. ഏപ്രിലിൽ 250 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്.

Post a Comment

0 Comments