രാജന്‍റെ കുടുംബത്തിന്‍റെ പരാതിയും പരിഗണിച്ചാവും തുടരന്വേഷണമെന്നും ആർ വിശ്വനാഥ് പറഞ്ഞു. അന്വേഷണ പുരോഗതി വിലയിരുത്താനായി അട്ടപ്പാടിയിലെത്തി യോഗം ചേർന്നതിന് ശേഷമായിരുന്നു പ്രതികരണം. സൈരന്ധ്രിയിലെ വാച്ചർ രാജനെ ഈ മാസം മൂന്ന് മുതലാണ് കാണാതായത്.
രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനത്തില്‍ തന്നെയാണ് പൊലീസും ഉള്ളത്. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
രണ്ടാഴ്ച്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധന ദിവസങ്ങള്‍ക്ക് മുമ്പ് നിർത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.
ഇരുപതാം തിയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാടുകയറിയത്. ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്
0 Comments