ഡൽഹി : കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ജയിൽ ഉപദേശക സമിതിക്ക് കഴിഞ്ഞതവണ നിർദേശം നൽകിയിരുന്നു. മോചന ആവശ്യത്തിൽ നാല് മാസമായിട്ടും തീരുമാനമെടുക്കാത്തതിനെ വിമർശിച്ച കോടതി, ഉടൻ തീരുമാനമായില്ലെങ്കിൽ മണിച്ചന് ജാമ്യം നൽകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മണിച്ചൻ എന്ന ചന്ദ്രൻ ഇരുപത് വർഷത്തിലധികം ജയിലിൽ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്. 2000 ഒക്ടോബറിലെ കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ മുപ്പത്തിമൂന്ന് പേരാണ് മരിച്ചത്.
0 Comments