banner

സ്തംഭിച്ച് കൊല്ലം നഗരം: അഞ്ച് മിനിറ്റ് ദൂരം പിന്നിടാൻ അര മണിക്കൂറിലേറെ

കൊല്ലം : ചിന്നക്കട - വെള്ളയിട്ടമ്പലം റോഡില്‍ കല്ലുപാലം മുതല്‍ ലക്ഷ്മി നട വരെയുള്ള ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഏർപ്പെടുത്തിയ ട്രാഫിക് ക്രമീകരണവും, ഒപ്പം മറ്റൊരു സംഘടനയുടെ കളക്ട്രേറ്റ് മാർച്ചും കൂടി വന്നതോടെ കൊല്ലം നഗരം സ്തംഭിച്ചു. മാർച്ച് പുതിയ പാലം വഴിയാണ് കടന്നു പോകുന്നത്. 5 മിനിറ്റ് യാത്രാ ദൂരം പിന്നിടാൻ അര മണിക്കൂറിലേറെ കൊല്ലം ട്രാഫിക്ക് സിഗ്നലിൽ ചിലവഴിക്കേണ്ട അവസ്ഥയാണ് ഇവിടെ. 

നഗരത്തിലെ ഗതാഗതക്കുരുക്ക് ബസുകളുടെ സർവ്വീസിനെ ആകെ ബാധിച്ചിരിക്കുകയാണ്. പ്രതിഷേധം ഒഴിവായാലും ചിന്നക്കട - വെള്ളയിട്ടമ്പലം റോഡില്‍ കല്ലുപാലം മുതല്‍ ലക്ഷ്മി നട വരെയുള്ള ടാറിങ് പ്രവൃത്തികള്‍ക്കായി ഇരുപത് ദിവസത്തെ ക്രമീകരണം ബന്ധപ്പെട്ട വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. പുതുക്കിയ ക്രമീകരണം കാരണം ബസുകൾക്കു കൂടുതൽ ദൂരം ഓടേണ്ടി വരുന്നു. കെഎസ്ആർടിസി ബസുകൾക്ക് കൂടുതൽ ദൂരം ഓടേണ്ടി വരുന്ന സ്ഥിതി ചിലപ്പോൾ ട്രിപ്പ് വരെ ഒഴിവാക്കുന്ന നിലയിലേക്ക് നയിക്കും.

പോലീസ് സേനയും ട്രാഫിക്ക് വിഭാഗവും ഒരു പോലെ പ്രവർത്തിക്കുന്നതിൻ്റെ ഫലമായി നഗരത്തിൽ ഗതാഗത കുരുക്ക് കുറയുന്നുണ്ട്. എന്നിരുന്നാൽ തൽസ്ഥിതി ഇന്ന് നഗരത്തെ കുഴയ്ക്കുമെന്ന് തീർച്ച.

إرسال تعليق

0 تعليقات