banner

ഉപതെരഞ്ഞെടുപ്പിനൊരുങ്ങി കൊല്ലം: വോട്ടെടുപ്പ് മെയ് 17ന്; പ്രചരണം അവസാന ലാപ്പിലേക്ക്

കൊല്ലം : ജില്ലയിലെ ആറ് തദ്ദേശസ്വയംഭരണ വാർഡുകളിലും ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അഫ്സാന പർവീൻ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ജോലികൾ  ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പൂർത്തീകരിച്ചു. മെയ് 17 ന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.

വോട്ടെണ്ണൽ മെയ് 18ന് രാവിലെ 10 മണിക്ക് വരണാധികാരികളുടെ നേതൃത്വത്തിൽ നടക്കും. ആറ് വാർഡുകളിലായി 8583 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഇതിൽ 3964 പുരുഷന്മാരും 4619 സ്ത്രീകളുമാണുള്ളത്.  20 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ പി. ആർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ,പോളിംഗ് സ്റ്റേഷൻ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവ ചുവടെ :

 ജി 04 ക്ലാപ്പന ഗ്രാമ പഞ്ചായത്ത് - 11 ക്ലാപ്പന കിഴക്ക് വാർഡ്
 
 സെന്റ് ജോസഫ് യുപിഎസ് കിഴക്ക്-പടിഞ്ഞാറ് കെട്ടിടം കിഴക്കുഭാഗം, സെന്റ് ജോസഫ് യുപിഎസ് കിഴക്ക്-പടിഞ്ഞാറ് കെട്ടിടം, പടിഞ്ഞാറുഭാഗം എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകൾ. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ആർ.സി.സി ബിൽഡിംഗ് ഒന്നാം നിലയിലുള്ള കോൺഫറൻസ് ഹാൾ എണ്ണൽ കേന്ദ്രമാകും. മൂന്ന് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 659 പുരുഷന്മാരും 761 സ്ത്രീകളുമടക്കം 1420 പേരാണ് ആകെ വോട്ടർമാർ.

 ജി 12 ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പൂജ്യം രണ്ട് സംഗമം വാർഡിൽ

 പുലിക്കുളം ക്ഷീരോൽപാദക സഹകരണ സംഘം കിഴക്കുഭാഗം, പുലിക്കുളം ക്ഷീരോൽപാദക സഹകരണ സംഘം പടിഞ്ഞാറുഭാഗം എന്നിവിടങ്ങളാണ് പോളിംഗ് സ്റ്റേഷനുകൾ. ശൂരനാട് നോർത്ത് പഞ്ചായത്ത് ഓഫീസ് കാര്യാലയത്തിന്റെ എസ്.എൻ.പി 15/545 നമ്പർ കെട്ടിടത്തിലെ മീറ്റിംഗ് ഹാൾ വോട്ടെണ്ണൽ കേന്ദ്രമാകും. മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.601 പുരുഷന്മാരും 729 സ്ത്രീകളുമടക്കം 1330 പേരാണ് വോട്ടർമാർ.

 ജി 33 ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് -09 കഴുതുരുട്ടി വാർഡ്

 കഴുതുരുട്ടി ഗവൺമെന്റ് എൽപിഎസ് പടിഞ്ഞാറുഭാഗം കഴുതുരുട്ടി, പഞ്ചായത്ത് കോൺഫറൻസ് ഹാൾ കഴുതുരുട്ടി എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകൾ. രാജീവ് ഗാന്ധി നിർമ്മാൺ കേന്ദ്രം (ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാൾ പുതിയ കെട്ടിടം ) വോട്ടെണ്ണൽ കേന്ദ്രമാകും. നാല് സ്ഥാനാർഥികൾ മത്സരിക്കും.516 പുരുഷന്മാരും 631 സ്ത്രീകളുമടക്കം  1147 പേരാണ് ആകെ വോട്ടർമാർ.

 ജി 34 വെളിയം ഗ്രാമപഞ്ചായത്ത്- 06 കളപ്പില വാർഡ്

 ജി എൽ പി എസ് കളപ്പില,വടക്കേ കെട്ടിടം കിഴക്കേഭാഗം, ജി. എൽ.പി.എസ് കളപ്പില പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകൾ. ജി എൽ പി എസ് കളപ്പില (പഴയ കെട്ടിടം) വോട്ടെണ്ണൽ കേന്ദ്രമാകും. മൂന്നു സ്ഥാനാർഥികൾ മത്സരിക്കും. 779 പുരുഷന്മാരും  866 സ്ത്രീകളുമടക്കം 1645 വോട്ടർമാരാണ് ആകെയുള്ളത്.

 ജി 43 പെരിനാട് ഗ്രാമപഞ്ചായത്ത്- 06 നാന്തിരിക്കൽ വാർഡ്

 ട്രിനിറ്റി ലൈസിയം കെട്ടിടത്തിന് കിഴക്കുഭാഗം, രണ്ടാമത്തെ റൂം (സ്റ്റാൻഡേർഡ് ഒന്ന് ), ട്രിനിറ്റി ലൈസിയം പടിഞ്ഞാറെ കെട്ടിടത്തിലെ താഴത്തെ നില (യുകെജി.എ ) പോളിംഗ് സ്റ്റേഷനുകളും ട്രിനിറ്റി ലൈസിയം പടിഞ്ഞാറേ കെട്ടിടത്തിലെ താഴത്തെ നില ( യു കെ ജി ബി) വോട്ടെണ്ണൽ കേന്ദ്രവും ആകും. മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 697 പുരുഷന്മാരും 808 സ്ത്രീകളുമടക്കം 1503 പേരാണ് ആകെ വോട്ടർമാർ.

 ജി 62 വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്- 03 മുളയറച്ചാൽ വാർഡ്

 ട്രാവൻകൂർ എൻജിനീയറിങ് കോളേജ് വടക്കേ കെട്ടിടവും ട്രാവൻകൂർ എൻജിനീയറിങ് കോളേജ് തെക്കേ കെട്ടിടവും പോളിംഗ് സ്റ്റേഷനുകൾ ആകും . വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ ട്രാവൻകൂർ എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ബ്ലോക്കിലെ എ. എ 101 നമ്പർ റൂം വോട്ടെണ്ണൽ കേന്ദ്രമാകും. നാല് സ്ഥാനാർഥികളാണ് ഇവിടെ മത്സരിക്കുന്നത്.712 പുരുഷന്മാരും 826 സ്ത്രീകളുമടക്കം 1538 വോട്ടർമാരാണ് ആകെയുള്ളത്.

വോട്ട് രേഖപ്പെടുത്തുന്നതിന് താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

1. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്
2. പാസ്പോർട്ട്
3. ഡ്രൈവിംഗ് ലൈസൻസ് 4.പാൻകാർഡ് 5.ആധാർ കാർഡ് 6.ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്
7. ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്.
8. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് .

Post a Comment

0 Comments