കിളികൊല്ലൂര്‍ : യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനയം ചാറുകാട് ചെമ്മക്കാട് പോസ്റ്റ് ഓഫീസ് പരിധിയില്‍ വിലവൂര്‍ വീട്ടിൽ ഹരികൃഷ്ണന്‍ (30, കണ്ണന്‍) ആണ് പോലീസ് പിടിയിലായത്.
ഇയാളും യുവതിയും 2010 ജനുവരി മുതല്‍ ഒരേ സ്ഥാപനത്തില്‍ ജോലി നോക്കി വരുകയായിരുന്നു. ഈ അടുപ്പത്തിലൂടെ ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഇത് വിശ്വസിച്ച യുവതിയെ ഇയാള്‍ തുടര്‍ച്ചയായി ലൈംഗീകമായി ദുരുപയോഗം ചെയ്തു. ഇവര്‍ താമസിച്ച വീടുകളിലെത്തിയാണ് ഇയാള്‍ പീഢിപ്പിച്ചത്.
തുടര്‍ന്ന് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയ ഇയാള്‍ക്കെതിരെ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ലൈംഗീക പീഢനം നടന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് എടുക്കുകയായിരുന്നു.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, സ്വാതി.വി, ജയന്‍ കെ സക്കറിയ, അന്‍സറുദ്ദീന്‍, എ.എസ്സ്.ഐ മാരായ ഡെല്‍ഫിന്‍ ബോണിഭസ്, ജിജു, സിപിഒ സാജ്, പ്രശാന്ത്ി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
0 Comments