മൂലമറ്റം സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് തമിഴ്നാട്ടിൽ നിന്ന് പഴക്കുലയുടെ ലോഡുമായി എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിൻ്റെയും ലോറിയുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സ് ബസ് ഡ്രൈവറെ പുറത്തെടുത്തത്.
അപകടത്തിൽ ബസിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്ക് പറ്റിയതായാണ് ലഭിക്കുന്ന വിവരം ഇവരെ ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല എന്ന ആശ്വാസകരമായ വാർത്തയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഏനാത്ത് പുതുശ്ശേരി ഭാഗത്താണ് അപകടം നടന്നത്.
0 تعليقات