banner

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; മുപ്പതോളം പേർക്ക് പരിക്ക്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി മുപ്പതോളം പേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര വെടിവെച്ചാൻ കോവിലിലാണ് അപകടം നടന്നത് അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല

കോവിൽ പാലേർക്കുഴിയിലാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കട അവധിയായിരുന്നതിനാൽ വലിയൊരു അപകട സാധ്യത ഒഴിവായി. 

Post a Comment

0 Comments