ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് കടക്കലിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തി കെഎസ്ആർടിസി ബസ്സിലെ ഫ്രണ്ട് ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും കണ്ടക്ടറെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കൊല്ലം മടത്തറ യിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. മടത്തറ ഭാഗത്തുനിന്നും കുളത്തൂപ്പുഴ ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും കുളത്തൂപ്പുഴയിൽ നിന്ന് തിരികെ മടത്തറ യിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. അപകടത്തിൽ ഇരു ബസ്സുകളിലെയും നിരവധി യാത്രക്കാർക്ക് ഗുരുതര പരിക്ക് ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
0 Comments