banner

കൊല്ലത്തിന് പിന്നാലെ കോഴിക്കോട്ടും കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; യുവാവ് മരിച്ചു

കോഴിക്കോട് : പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപ‌കടത്തിൽ ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം. സുഭാഷ് പാസ്വാനാണ് മരണപ്പെട്ടത്. മുണ്ടുപാലം സ്വദേശി ഉമറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിന്റെ ആഴം വർധിപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

അഞ്ച് പേരായിരുന്നു നിർമാണത്തിലേർപ്പട്ടിരുന്നത്. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂർ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽ പെട്ട സുഭാഷിനെ പുറത്തെടുത്തത്.

ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിർമാണത്തിൽ ഏർപ്പിട്ടിരുന്ന ബാക്കി നാല് പേരും രക്ഷപ്പെട്ടു.

إرسال تعليق

0 تعليقات