banner

കൊല്ലം സ്വദേശിയായ യുവാവിനെ സൗദിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സൗദി : കൊല്ലം സ്വദേശിയായ യുവാവിനെ സൗദിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗദിയിലെ ജുബൈലിലാണ് കൊല്ലം അഞ്ചൽ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം അഞ്ചൽ സ്വദേശി കരുകോൺ കുറവന്തേരി ഷീല വിലാസത്തിൽ സുധീഷ് (25) ആണ് മരിച്ചത്. 

ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
രണ്ടു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം.

പോലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments