banner

കൊല്ലം വിക്ടോറിയ ആശുപത്രിക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിച്ചയാൾ അറസ്റ്റിൽ

കൊല്ലം : വിക്ടോറിയ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട വാഹനം മോഷ്ടിച്ചയാള്‍ കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായി.
കല്ലുവാതുക്കല്‍ വരിഞ്ഞം വില്ലേജ് ഓഫീസിന് സമീപം ശ്രീഭവനത്തില്‍ എം. ബിനു ആണ് (27) പിടിയിലായത്. 20ന് രാത്രിയില്‍ ആശുപത്രിക്ക് സമീപത്തുനിന്ന് ഹോണ്ട ഡിയോ സ്കൂട്ടറാണ് മോഷ്ടിച്ചത്.

സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് പോളയത്തോട് മാര്‍ക്കറ്റിനടുത്തുനിന്നുമാണ് പിടികൂടിയത്. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്‍റെ മേല്‍നോട്ടത്തില്‍ കൊല്ലം ഈസ്റ്റ് എസ്.എച്ച്‌.ഒ ആര്‍. രതീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ബാലചന്ദ്രന്‍, പ്രമോദ്കുമാര്‍, സി.പി.ഒ സജീവ്, സുനില്‍ തോമസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments