banner

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം; 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച്‌ കുടുംബം

നെന്മാറ : വീട്ടുകാരുടെ സമ്മതമില്ലാതെ ആറ് മാസം മുൻപ് വിവാഹിതയായ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.തേവർമണി അയ്യപ്പൻപാറ സുധാകരന്റെ ഭാര്യ സുവർണയെ (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു സുവർണയുടെ വിവാഹം. തുടർന്ന് വീട്ടിൽ നിരവധി പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിന് മുൻപും രണ്ടു തവണ സുവർണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സുവർണ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

സുവർണയെ പുലർച്ചെ രണ്ടിനു വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് ഇൻസ്പെക്ടർ എ.ദീപകുമാർ പറഞ്ഞു. തൂങ്ങി മരിച്ചതാണെന്നും ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മറ്റു പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും സുവർണയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. കുത്തനൂർ മാറോണി വീട്ടിൽ കണ്ണൻ – സിന്ധു ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവളാണു സുവർണ.

Post a Comment

0 Comments