എടക്കാട് നടാൽ നസിമ മൻസിൽ ഷാനിദ് (32)നെയാണ് എസ്‌ഐ മഹേഷ് കണ്ടമ്പേത്തും സംഘവും പിടികൂടിയത്. സ്‌കൂട്ടർ പരിശോധിച്ച പൊലീസ് 15 ഗ്രാം എം.ഡി.എം.എയും വില്പന നടത്താൻ തൂക്കുന്ന മെഷീനും കവറുകളും പിടിച്ചെടുത്തു.
ഇന്ന് പുലർച്ചെ യാണ് കെ.എൽ 13 എ.ആർ 7407 നമ്പർ സ്‌കൂട്ടറിൽലഹരിമരുന്ന് വിൽപനക്കായി കൊണ്ടു പോകുന്നതിനിടെ ഇയാൾ പൊലീസ് പിടിയിലായത്.ഇയാൾ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 تعليقات