banner

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് അഞ്ചാലുംമൂട്ടിലെത്തും

അഞ്ചാലുംമൂട് : മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് അഞ്ചാലുംമൂട്ടിലെത്തും. അഞ്ചാലുംമൂട് പെരുമൺ കണങ്കാട്ട് കടവ് റോഡിൻ്റെ പുനർനിർമ്മാണ ഉദ്ഘാടനത്തിൻ്റെ ഭാഗമായിട്ടാണ് രാവിലെ പതിനൊന്നോടെ മന്ത്രി എത്തുക.

ഏറെ ജനങ്ങൾ ആശ്രയിക്കുന്ന അഞ്ചാലുംമൂട് പെരുമൺ കണങ്കാട്ട് കടവ് റോഡിൻ്റെ പുനർനിർമ്മാണം പ്രദേശവാസികളുടെ ഒരുപാട് നാളത്തെ സ്വപ്നമായിരുന്നു. 

കൊല്ലം എം.എൽ.എ എം. മുകേഷിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുക. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം കെ ഡാനിയേൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

إرسال تعليق

0 تعليقات