banner

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : പന്ത്രണ്ട് വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 45,881 കുട്ടികളാണ് വാക്സിൻ സ്വീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 15 മുതൽ 17 വരെ പ്രായമുള്ള 11,554 കുട്ടികളും പന്ത്രണ്ട് മുതൽ 14 വരെ പ്രായമുള്ള 34,327 കുട്ടികളും വാക്സിൻ സ്വീകരിച്ചു.

15 മുതൽ 17 വരെ പ്രായമുള്ള 5,054 കുട്ടികൾ ആദ്യ ഡോസും 6,500 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതൽ 14 വരെ പ്രായമുള്ള 27,486 കുട്ടികൾ ആദ്യ ഡോസും 6,841 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. വാക്സിനേഷൻ യജ്ഞം മെയ്‌ 28 വരെ തുടരുന്നതാണ്.കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലയയ്ക്കാൻ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇന്ന് ആകെ 1263 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്.

പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കായി 699 വാക്സിനേഷൻ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവർക്കായി 301 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവർക്കായി 263 കേന്ദ്രങ്ങളുമാണ് പ്രവർത്തിച്ചത്.15 മുതൽ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 53 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 44 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 12 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

Post a Comment

0 Comments