'സാധാരമ' അതേത് 'രമ'; കൊല്ലം ജില്ലാ ആശുപത്രിക്ക് അപഖ്യാതിയായി അക്ഷരതെറ്റുള്ള ബോർഡുകൾ
കൊല്ലം : 'സാധാരണയിൽ' എന്ന് എഴുതേണ്ടിടത്ത് മലയാള ലിപികളിലെ അക്ഷരവിന്യാസത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് 'സാധാരമ' എന്നെഴുതി ഖ്യാതി പിടിച്ചുപറ്റുകയാണ് ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ്മീഡിയാ വിഭാഗം. 'എച്ച് വൺ എൻ വൺ' പനിയുടെ ലക്ഷണങ്ങൾ എഴുതി ദൃശ്യമാക്കി ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ബോർഡിലാണ് ഇത്തരത്തിൽ അക്ഷരതെറ്റ് വരുത്തിയിട്ടുള്ളത്. മാത്രമല്ല ബോർഡിൽ പ്രദർപ്പിച്ചിട്ടുള്ള ചിത്രങ്ങൾ പലതും വിദേശ മോഡലുകളുടെതാണ് ഇന്ത്യയിലുള്ളവരുടെതുമല്ല. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങിയ പൊതുപ്രവർത്തകന് ആശുപത്രിയിൽ സൂപ്രണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. ( Misleading Notice Boards in Kollam district hospital )
0 Comments