banner

കുട്ടികളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവം; പോലീസുകാരനായ ഭർത്താവിനെതിരെ ഗുരുതര കണ്ടെത്തലുകൾ

ആലപ്പുഴ : മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ നജ്‌ലയെ ആത്മഹത്യയിലേക്ക് നയിച്ചത് റെനീസിന്റെ നിരന്തര പീഡനമെന്ന് റിപ്പോർട്ട്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. മറ്റ് സ്ത്രീകളുമായി റെനീസിന് ബന്ധം ഉണ്ടായിരുന്നു .നജ്‌ലയെ പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, റെനീസിനെ പൊലീസ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലെ സി പി ഒ റെനീസിനെതിരെയാണ് വകുപ്പുതല നടപടി. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ അറസ്റ്റിലായ റെനീസിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസന്വേഷണം ആലപ്പുഴ ഡി.സി.ആര്‍.ബി ഡി.വൈ.എസ്പിക്ക് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് മരിച്ചത്. ആലപ്പുഴ കുന്നുംപുറത്തുള്ള എ.ആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലാണ് റെനീസും കുടുംബവും താമസിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ് റെനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.

Post a Comment

0 Comments